യാത്ര
ജീവിതം ഒരു യാത്രമാത്രമാകുന്നു.
മിനിറ്റുകളും മണിക്കൂറുകളും യാത്രചെയ്യുന്നു.
ദിവസങ്ങളും, മാസങ്ങളും.......
വർഷങ്ങളുമെല്ലാം യാത്രചെയ്യുന്നു.
തുടങ്ങിയേടത്ത് അവസാനിക്കാത്ത
യാത്രകളത്രെ ജീവിതം...........
ഉറക്കവും ഒരു യാത്രയാണ് !
മരണവും ഒരു യാത്രയാണ് !
ഈ സത്യമറിയുന്നവർ
നിർഭയരത്രെ!
എന്തെന്നാൽ അവരിൽ
മരണഭയം വിട്ടൊഴിയും!
മരണ ഭയമില്ലാത്തവനു
ദൈവമില്ല......സാത്താനുമില്ല!
സ്വർഗ്ഗവും നരകവുമില്ല!
ജീവിച്ചു തീർക്കാനുള്ളത് ;
നിയതമായ വഴികളില്ലാത്ത, നിയമമില്ലാത്ത.
ഒരു 'മഹായാത്ര ' മാത്രം.
മോഹങ്ങളെ മരത്തണുവിൽ വിശ്രമിക്കൂ
ദേഹമേ നീയിനിയും യാത്ര ചെയ്യൂ.
No comments:
Post a Comment