Friday 31 October 2014

                                 

                                                -  2 -



           ജീവിതത്തിൽ വിഷയീഭവിക്കുന്ന വസ്തുതകളെ നിരീക്ഷിച്ചും,പഠിച്ചും, പരിഹരിച്ചും ജീവിക്കുക എന്നതാണ് നിർവ്വാണത്തിലേക്കുള്ള മാർഗ്ഗം.  ദൈവത്തെസ്വികരിക്കുകയോ,  നിരാകരിക്കുകയോ അല്ല ജീവിതത്തിന്‍െറ ധർമ്മം. ഇതുവരെ വെളിപ്പെട്ടതൊന്നും സത്യമായ് കൊള്ളണമെന്നില്ല. അഥവാ സത്യം വെളിപ്പെട്ടു കൊള്ളണ മെന്നുമില്ല. നാം തിരഞ്ഞുകൊണ്ടേയിരിയ്ക്കണം.
    
                നാം നമ്മുടെ പരിമിതമായ അറിവിനേയും, വിശ്വാസത്തെയും സത്യമെന്നു വിളിയ്ക്കുന്നു. അത് തന്നെയാണ്സകലസംഘർഷങ്ങളുടേയും നിദാനം. മനുഷ്യൻ പൊതുവിൽ യുക്തിഹീനനാണ്, എൻെറ ഗുരുനാഥൻ പറഞ്ഞു തന്നൊരു കഥയുണ്ട്:
   
                   ഭർത്താവിൻെറ ചീട്ടുകളിഭ്രമം മൂലം പണം നഷ്ടപ്പെടുത്തുന്ന ഭർത്താവിനോട് കലഹിച്ച ഭാര്യയെ അയാൾ ആശ്വസിപ്പിച്ചു.
      
                 "എടീ ചീട്ടു കളീന്നു പറഞ്ഞാൽ ഇന്ന് കിട്ടും നാളെ പ്പൊകും ......അത്രയെഉള്ളൂ"! അപ്പോളവൾ പുഞ്ചിരിച്ചു.പ്രേമപൂർവ്വം, ഭർത്താവിനെ തഴുകികൊണ്ട് പറഞ്ഞു.
    
                      "എന്നാ നിങ്ങൾക്ക് ഒന്നരാടം കളിച്ചാൽപ്പോരെ" ? " അതാണ് മനുഷ്യരുടെ യുക്തിസ്വതന്ത്രചിന്തകർ ഒന്നോർക്കണം സത്യത്തിൻെറ ശത്രുവാണ് ദൃവിശ്വാസം.
       
                      ദൃഢവിശ്വാസം അല്പജ്ഞാനികളുടെ മുഖമുദ്രയത്രെ. അല്പജ്ഞാനികൾ ഭോജ്യഭോഗ നിദ്രാസുഖങ്ങള്ളാസ്വദി ച്ച്  പട്ടുമെത്തയിലുറങ്ങുമ്പോൾ ജ്ഞാനി ഉദിക്കാത്ത സൂര്യനെയും തിരഞ്ഞ് കരാമുള്ളേറ്റ് അലഞ്ഞു നടക്കും.അതിനാൽ സുഖജീവിതം വിഡ്ഢികൾക്ക് സ്വന്തം.

എല്ലാ സ്വതന്ത്രചിന്തകൾക്കും അഭിവാദ്യങ്ങൾ



                                                                                               .എം .ഷിബു.





                                                 1


ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന ആശയത്തിനു എൻെറപ്രിയപ്പെട്ട സുഹ്യത്ത് കവിനയ്ക്ക് നന്ദി.

എൻെറ ആശയങ്ങൾക്ക്,അഭിപ്രായങ്ങൾക്ക്,നിരീക്ഷണങ്ങൾക്ക് ആരോടും കടപ്പാടോ;പങ്കുവയ്ക്കലുകളോ ഇല്ല.യാതൊരു മുൻവിധികളുമില്ലാതെ വായിച്,പഠിച്ച്,നിരീക്ഷിച്ച്;എനിയ്ക്കു ബോദ്ധ്യം വന്ന കാര്യങ്ങളാണ്
ഞനീ പംക്തിലൂടെ നിങ്ങളോട് പങ്ക് വയ്ക്കുന്നത് .എന്തുകൊണ്ട് ഈ പേര് "സത്യംവദ: ധർമ്മം ചര: ലോകത്തിലെ ഏറ്റവും പഴക്കമുള്ള യുക്തിവാദി ആയിരുന്ന ശ്രീബുദ്ധൻെറതാണ്:അർത്ഥ ഗർഭമായ ഈ മൊഴി മുത്തുകൾ .
ആ മഹാൻെറ പ്രമാണങ്ങൾ ഒരു തരിമ്പും മനസ്സിലാക്കാതെ ,കാലം അദ്ധേഹത്തേയും ദൈവമാക്കി     ക്ഷേത്രങ്ങളിൽ തളച്ചിട്ടു .  
    
    

                                   അദ്ധേഹത്തിൻറ്റ് പല്ലുകൾ വിഗ്രഹങ്ങളാക്കി ആയിരക്കണക്കിനു ക്ഷേത്രങ്ങളുണ്ട്,ഈ ഭൂമിയിൽ! ഒരു മനുഷ്യൻെറ  വായിൽ മുപ്പത്തിരണ്ട് പല്ലേയുള്ളൂ  എന്ന സാമന്യബുദ്ധി നമ്മെ പരിഹസിക്കുന്നു ! 
                                 

                                   യഥാർത്ഥത്തിൽ ബുദ്ധൻ എന്താണ് പഠിപ്പിച്ചത് ? നിങ്ങൾ കാര്യകാരണമില്ലതെ യാതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത്. ഞാൻ പറയുന്നതും യുക്തിപുർവ്വം നിർദ്ധാരണം ചെയ്തു മാത്രം വിശ്വസിക്കുക അല്ലെങ്കിൽ നിരാകരിക്കുക.കാരണം രണ്ടിനും നിങ്ങൾക്ക് യുക്തി ഭദ്രമായ കാരണങ്ങളുണ്ട്~ ".

                                      അദ്ദേഹം പറഞ്ഞു "ആകാശങ്ങള്ലിലെ  നക്ഷത്രങ്ങളെ കാണുക ! ആയിരകണക്കിന്പോരാ പതിനായിരകണക്കിന് .......പക്ഷെ അത് പ്രപഞ്ചത്തിൻറെ ഒരു കോണ്‍ മാത്രമാണെന്നോർമ്മിക്കുക ! അപ്പോൾ പ്രപഞ്ചമെത്ര  വലുതാണ് ? അത് സൃഷ്ടിച്ചുവെന്ന് പറയപ്പെടുന്ന ദൈവമോ ? അത് സങ്കൽപ്പങ്ങൾക്കതീതമാണ്. ആ ദൈവത്തെക്കുറിച്ച് ഞാനെന്ത്പറയാൻ ?!!

Thursday 30 October 2014

                                                                     ആമുഖം   

   ഞാൻ  ഷിബു  എ .എം                  


'എഴുത്താണി' എന്ന ഒരു സമാന്തരമാസിക  നാലുവർഷത്തോളമായ് നടത്തിവരുന്നു.               നല്ലവായനക്കാരൻ   ചെറിയഎഴുത്തുകാരൻ  എന്നു ചുരിക്കിപറയാം .       

 തത്വശാസ്ത്രം, ദാർശനികം എന്നീവിഷയങ്ങളിൽ  തല്പരനാണ്.   


 പ്രപഞ്ചം എങ്ങനെ  സൃഷ്ടിക്കപ്പെട്ടു .
 പ്രകൃതി എങ്ങനെരൂപപ്പെട്ടു       
ഭാഷയുടെ  ഉത്പത്തി       
സമൂഹത്തിൻറെ  സൃഷ്ടിനിലനില്പ്        
 അതിജീവനം ,               



അധികാരം ,മതം ,ദേശിയത എന്നിവയെല്ലാം കൌതുകപുർവ്വം നിരീക്ഷിക്കുക എന്നതിൽ               ശ്രദ്ധാലുവാണ്. അതെ സംബന്ധിയ്ക്കുന്ന എൻ അഭിപ്രായങ്ങളാണ് ഈ ബ്ലോഗ്‌ പങ്കുവെയ്‌ക്കു.          വായിക്കുക അഭിപ്രായങ്ങൾ  പങ്കുവെയ്ക്കുക .                                                                                                                                                     


                                                                             സ്വന്തം . എ .എം  ഷിബു