Thursday, 6 November 2014

                                                    ഇന്ദ്രജാലക്കാരുടെ  നാട്ടിൽ



അവസാനം അവർക്കെന്നെ ഒരു മഹാപണ്ഡിതനെന്ന്  അംഗീകരിക്കേണ്ടിവന്നു . പൂക്കളും ഇലകളും കൊണ്ട് തുന്നിയ ഒരു കിരീടം അവരെന്നെ അണിയിച്ചു.


അപ്പോഴേക്കും എൻെറ ശരീരവും ചിന്തകളും ചൂടുപ്പിടിച്ചുതുടങ്ങി.ഒരു മഹാവിശപ്പ് എന്നെ കീഴടക്കി.പെരുമ്പാമ്പിനെപ്പോലെ അതെന്നെ വിഴുങ്ങി.ആഹാരത്തിനായി ഈ കുന്നും കടന്ന് ഒരു നഗരത്തിലെത്താൻ ഞാനോട്ടം പിടിച്ചു.


മനുഷ്യരാശിയോളം പഴക്കമുള്ള ഗർത്തങ്ങളും, ചെരിവുകളുമുള്ള കുന്നിലൂടെയുള്ള, യാത്ര; ദുഷ്കരമായിരുന്നു.എങ്കിലും ഞാനതും കടന്ന് ഇന്ദ്രജാലക്കാരുടെയും,സ്വപ് നാടകരുടെയും നഗരത്തിലെത്തി.





അവിടെയൊരു ഇന്ദ്രജാലപ്രകടനം നടക്കുകയായിരുന്നു അവർക്കുചുറ്റും, ചുവപ്പും,കറുപ്പും, മഞ്ഞയുമായ മനുഷ്യർ നിരുന് മേഷരായ് നിരന്നുനിന്നു. ഞാൻ,ആരാണവരുടെ നേതാവെന്ന് അന്വേഷിച്ചു.അയാൾ കൂരിരുട്ടിൽ കരിമ്പൂച്ചയെ; തിരയുന്നവനും!മത്സ്യങ്ങളില്ലാത്ത ആഴക്കയങ്ങളിൽ ചൂണ്ടയിടുന്നവനുമാണെന്നറിഞ്ഞു . എനിക്കദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.



ഇന്ദ്രജാലകർ ഒരു മരുന്നുണ്ടാക്കി.അത് കഴിക്കുന്നവർ സമത്വം കൈവരിക്കുമെന്ന്  അവകാശം കൂറി .ദാരിദ്രം പമ്പകടക്കുമത്രെ!



ഒരു കശാപ്പു കടയിൽ നിന്നും കിട്ടിയ നട്ടെല്ലു കഷണം നുണഞ്ഞു കൊണ്ടിരുന്ന;ചന്തി ഒട്ടിയ പെണ്ണു ചോദിച്ചു."ആദിവ്യ മരുന്ന് എനിക്ക് ഗുണം ചെയ്യുമോ?"



 "പിന്നില്ലാതെ ഞങ്ങളുടെ നാട്ടിൽ ഒട്ടിയ നിതംബമോ,തടിച്ചതോ ഇല്ല! എല്ലാം സമമായ നിതംബങ്ങൾ "!അവൾക്കപ്പോൾ നാണം വന്നു .      
     

Wednesday, 5 November 2014

                                                                    -3-





"നിനയ്ക്ക് ഈ മുഷിപ്പൻ പണിനിർത്തി തുള്ളിച്ചാടി നടക്കാമല്ലോ?!"എനിക്ക് സംശയം തീർക്കണം .



"വഴി തിരഞ്ഞെടുക്കുന്നത് ഞാനോ, ദൈവത്തിൻെറ വഴികാട്ടികളോ അല്ല.നിയമത്തിൻെറ കൽത്തുറുങ്കുകളത്രെ "



"ജനനം മുതൽ മരണം വരെ നാം തിരഞ്ഞടുത്തു കൊണ്ടേയിരിക്കണം. അതും പാരതന്ത്രത്തെ!അതാണെ തിരഞ്ഞെടുക്കലിൻെറ ധർമ്മസങ്കടം "...............



"അവസാനത്തെ രാജാവും, അയാളുടെ പുരോഹിതനും ചത്തൊടുങ്ങും വരെ ഇതൊരു അനിവാരൃത മാത്രമാണ് .



വയറൻ രാജാവിൻെറ കൂർക്കം വലി ഞങ്ങളുടെ രസം  കെടുത്തി. സമയംസന്ധ്യയായ്. അജ്ഞതയുടെ മൂടുപടമിട്ട് കോടമഞ്ഞിറങ്ങിക്കഴിഞ്ഞു.
കുറേകഴിഞ്ഞാൽ ചന്ദ്രനുദിച്ചേക്കും.ഞാനും കൂട്ടുക്കാരനും വീണ്ടും യാത്ര പുറപ്പെട്ടു.

                                                                  -2 -



"ഹേ അല്പ്ജ്ഞാനി,ഈ മൃഗം എന്നെ നിർബ്ബന്ധപൂർവ്വം വലിച്ച് പുറത്ത്കയറ്റിയിരിക്കുകയാണ് .
അല്ലെങ്കിൽ അതിനെങ്ങനെ ആസ്വദിച്ച് ചുമക്കനാവും?"



ഞാനൊരൽപ്പം ചിന്താക്കുഴപ്പത്തിലായി.ഈ സമയം കഴുതയുടെപ്പാട്ട്  ഉച്ചസ്ഥായിയിലായി.


"നിൻെറ ചിലസിച്ച  നിലവിളി നിർത്തു ....പന്നിക്കും കോവർകഴുതയ്ക്കും  ജനിച്ച സന്താനമെ ...!"ഞാൻ ക്ഷോഭിച്ചു.


"നീ എന്തിനു നിന്നെക്കാൾ പെരുത്ത ഈ  ജന്തുവിനെ ചുമക്കുന്നു.നിനക്ക് ക്ഷീണമില്ലെ?.നിൻെറ ചടച്ചമേനിയും പുള്ളിത്തോലും ;കണ്ടാലറിയാം,നിനയ്ക്ക്  തിന്നാൻ കിട്ടുന്നില്ലെന്ന് ......."



"ഞാൻ ജീവിക്കുന്നത് പുല്ലിനും വെള്ളത്തിനും മാത്രമല്ല ..സ്വപനങ്ങൾക്കും ചിന്തകൾക്കും കു‌ടിയത്രെ .....ഒരു പക്ഷെ അതായിരിക്കും ഏറ്റവും വിലപെപ്ട്ടത് .......എൻെറ ജിവിതം സ്വപ്നമാണ്‌, എന്നെക്കാൾ  ഭാരമുള്ളവനെ ചുമക്കുക എന്നത് .....അഥവാ എൻെറ ജന്മം പോലും അതിനാണ്."


ആ വയറൻ രാജാവ് ഉറക്കം പിടിച്ചു .


"തിമിരം ബാധിച്ചുതുടങ്ങിയ എൻെറ കണ്ണുുകളിൽ ഏറ്റവും സുന്ദരനായ്  തോന്നുന്നവനെയാണ് ഞാൻ ചുമക്കാൻ തിരഞ്ഞെടുക്കുന്നത് . അവനെ ഞാൻ സന്തോഷത്തോടെ ചുമക്കും "



അവൻെറ വിശദീകരണം കേട്ട് എൻെറ കറുത്ത നായ് കോട്ടുവായിട്ടു .



Tuesday, 4 November 2014

                                                          ഗർദ്ദ്ദഭ ജീവിതം 


യാത്ര പുറപ്പെടുമ്പോൾ ഈ കറുത്ത നായയെയും കൂട്ടാൻ തീരുമാനിച്ചുു.ഇവന്  നഗരങ്ങളുടെ
നാശവു,നാട്യവും വളരെ അറിയാം!


അതൊരു രസികൻ സായാഹ്നമായിരുന്നു.കാറ്റും കൊണ്ട് വഴിവക്കത്തുള്ള ഒരു വഴുക്കലുള്ള അത്താണിയിൽ ചമ്രം പടഞ്ഞിരുന്നു.അനാദിക്കാലത്തെങ്ങോ ആരോ പടച്ചിട്ട ഒരു  വയസ്സൻ അത്താണി.


അപ്പോഴാണ് ഒരു  കഴുതപ്പുറത്ത്  ഒരു തടിയൻ  രാജാവ് അതിലെ കടന്നുവന്നത് .അയാൾ
സുമാർ 200 കിലോവിലധികം  ഭാരം കാണണം.വാസ്തവത്തിൽ അയാൾ നല്ലവനായിരുന്നെങ്കിൽ
ആ കഴുതയെ ആയിരുന്നു ചുമക്കേണ്ടത്  .


എന്നാൽ വലിയൊരു ഭാരം താങ്ങുന്നയാതൊരു അലോസരവും ഇല്ലാതെ ആവേശഭരിതനായാണ് ;
ആ കഴുത നടന്നിരുന്നത് .അതൊരു  മൂളിപ്പാട്ടുപ്പോലും പാടുന്നുണ്ടായിരുന്നു !


''നമ്മളൊന്നല്ലെ ......എന്നും നമ്മളൊന്നല്ലെ"......എന്നോ മറ്റോ ആയിരുന്നു അതിലെ വരികൾ!


"ഹേ രാജാവെ  താങ്കളെന്തിനു ഈ വിഡ്ഢി മൃഗത്തെ ഇങ്ങനെ പീഡിപ്പിക്കുന്നു"?എനിക്ക്
ഇടപ്പെടാതിരിക്കാൻ കഴിഞ്ഞില്ല .

ഹാ ...ഹാ ....ഹാ ...ആ പെരും വയറൻ കുലുങ്ങിച്ചിരിച്ചു .


"അയാളുടെ വയറ്റിൽ സ്വർണ്ണനാണയങ്ങൾ തങ്കത്തുട്ടുകളും  ഉണ്ട്. എനിക്കുറപ്പുണ്ട്!
ഒരു പക്ഷെ രത്നങ്ങൾ പോലും!അതുകളുടെ കാതു തുളക്കുന്ന കിലുക്കം ഞാൻ കേട്ടു .


Saturday, 1 November 2014


                                                                  -3-



അവസാനം ധ്യാനത്തിലമർന്ന ഈ വനവും ഈ മടിയൻ ആൽമരത്തേയും പിന്നിലുപേക്ഷിച്ച് ദേശാടനം  തുടങ്ങാൻ ഞാൻ തീരുമാനിച്ചു.മുഷിപ്പൻ ചിന്തകളും ,പൂവിരിയാത്ത വസന്തവും കാണാൻ ബാക്കിവച്ച സ്വപ്നവുമയ് ഈ കൊടും വനതിലെത്തിയ
എന്നെ കാതിരുന്നതെന്താണ് ?  



"അനശ്വരത നേടാനും, സ്വയം അതിവർത്തിക്കുവാനും മനുഷ്യൻ നടത്തുന്ന തിരച്ചിലത്രെ ശാസ്ത്രം .

തനിയ്ക്ക ലഭിയ്ക്കാത്ത അനശ്വരത തൻെറ കോശങ്ങൾക്ക് ലഭ്യമാക്കാനുള്ള വ്യഗ്രതയത്യെ കാമം."

എന്നിങ്ങനെ ഞാൻ പറയുന്നത് കേട്ടാണ് ഈ വിഢഡിമൃഗങ്ങൾ എന്നോട് കൊമ്പുകോർത്തത് !


എന്നോടെതിർത്ത് അന് ധരായ തുങ്ങൻ ചെവിയുള്ള കഴുതകൾ മത്സരിച്ച് മൂത്രമൊഴിച്ച് നശിപ്പിച്ച ഈ കരിയില മെത്തയിൽ ഇനിയെങ്ങനെ കിടക്കും?


ചുവന്ന മുതലകളും,രക്തമൂറ്റുന്ന മൂട്ടകളും,കരിന്തൊലിയൻ ചെള്ളൂകളുമുള്ള ഈ മെത്തയിൽ
കിടന്നുറങ്ങിയതിന് നിങ്ങളെനിക്ക് കുറച്ച്‌ റോസാപൂക്കളെങ്കിലും തരണം ;


കഴുതകളുടെ കരച്ചിൽ കേട്ട്‌ ഭയന്നോ,പല്ലുതേഞ്ഞ മൂട്ടകളുടെ കടി പേടിചോ അല്ല ഞാൻ യാത്ര പുറപ്പെടുന്നത് ! ചെയ്തു തീർക്കാനൊ ന്നുമില്ല!പ്രതീക്ഷിയ്ക്കാൻ പുലരിയുടെ വെളിച്ചമില്ല !കാത്തിരിയ്ക്കാൻ പ്രകാശത്തിൻെറ താരകങ്ങളുമില്ലെങ്കിൽ  ഞാനാർക്കു വേണ്ടി  ഉണരണം?എന്തിനുവേണ്ടി  ആഹ്ളാദത്തിൻെറ പാട്ടുകൾ പാടണം?                
 

                                                                                               എ .എം .ഷിബു 



Friday, 31 October 2014

                                 

                                                -  2 -



           ജീവിതത്തിൽ വിഷയീഭവിക്കുന്ന വസ്തുതകളെ നിരീക്ഷിച്ചും,പഠിച്ചും, പരിഹരിച്ചും ജീവിക്കുക എന്നതാണ് നിർവ്വാണത്തിലേക്കുള്ള മാർഗ്ഗം.  ദൈവത്തെസ്വികരിക്കുകയോ,  നിരാകരിക്കുകയോ അല്ല ജീവിതത്തിന്‍െറ ധർമ്മം. ഇതുവരെ വെളിപ്പെട്ടതൊന്നും സത്യമായ് കൊള്ളണമെന്നില്ല. അഥവാ സത്യം വെളിപ്പെട്ടു കൊള്ളണ മെന്നുമില്ല. നാം തിരഞ്ഞുകൊണ്ടേയിരിയ്ക്കണം.
    
                നാം നമ്മുടെ പരിമിതമായ അറിവിനേയും, വിശ്വാസത്തെയും സത്യമെന്നു വിളിയ്ക്കുന്നു. അത് തന്നെയാണ്സകലസംഘർഷങ്ങളുടേയും നിദാനം. മനുഷ്യൻ പൊതുവിൽ യുക്തിഹീനനാണ്, എൻെറ ഗുരുനാഥൻ പറഞ്ഞു തന്നൊരു കഥയുണ്ട്:
   
                   ഭർത്താവിൻെറ ചീട്ടുകളിഭ്രമം മൂലം പണം നഷ്ടപ്പെടുത്തുന്ന ഭർത്താവിനോട് കലഹിച്ച ഭാര്യയെ അയാൾ ആശ്വസിപ്പിച്ചു.
      
                 "എടീ ചീട്ടു കളീന്നു പറഞ്ഞാൽ ഇന്ന് കിട്ടും നാളെ പ്പൊകും ......അത്രയെഉള്ളൂ"! അപ്പോളവൾ പുഞ്ചിരിച്ചു.പ്രേമപൂർവ്വം, ഭർത്താവിനെ തഴുകികൊണ്ട് പറഞ്ഞു.
    
                      "എന്നാ നിങ്ങൾക്ക് ഒന്നരാടം കളിച്ചാൽപ്പോരെ" ? " അതാണ് മനുഷ്യരുടെ യുക്തിസ്വതന്ത്രചിന്തകർ ഒന്നോർക്കണം സത്യത്തിൻെറ ശത്രുവാണ് ദൃവിശ്വാസം.
       
                      ദൃഢവിശ്വാസം അല്പജ്ഞാനികളുടെ മുഖമുദ്രയത്രെ. അല്പജ്ഞാനികൾ ഭോജ്യഭോഗ നിദ്രാസുഖങ്ങള്ളാസ്വദി ച്ച്  പട്ടുമെത്തയിലുറങ്ങുമ്പോൾ ജ്ഞാനി ഉദിക്കാത്ത സൂര്യനെയും തിരഞ്ഞ് കരാമുള്ളേറ്റ് അലഞ്ഞു നടക്കും.അതിനാൽ സുഖജീവിതം വിഡ്ഢികൾക്ക് സ്വന്തം.

എല്ലാ സ്വതന്ത്രചിന്തകൾക്കും അഭിവാദ്യങ്ങൾ



                                                                                               .എം .ഷിബു.





                                                 1


ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന ആശയത്തിനു എൻെറപ്രിയപ്പെട്ട സുഹ്യത്ത് കവിനയ്ക്ക് നന്ദി.

എൻെറ ആശയങ്ങൾക്ക്,അഭിപ്രായങ്ങൾക്ക്,നിരീക്ഷണങ്ങൾക്ക് ആരോടും കടപ്പാടോ;പങ്കുവയ്ക്കലുകളോ ഇല്ല.യാതൊരു മുൻവിധികളുമില്ലാതെ വായിച്,പഠിച്ച്,നിരീക്ഷിച്ച്;എനിയ്ക്കു ബോദ്ധ്യം വന്ന കാര്യങ്ങളാണ്
ഞനീ പംക്തിലൂടെ നിങ്ങളോട് പങ്ക് വയ്ക്കുന്നത് .എന്തുകൊണ്ട് ഈ പേര് "സത്യംവദ: ധർമ്മം ചര: ലോകത്തിലെ ഏറ്റവും പഴക്കമുള്ള യുക്തിവാദി ആയിരുന്ന ശ്രീബുദ്ധൻെറതാണ്:അർത്ഥ ഗർഭമായ ഈ മൊഴി മുത്തുകൾ .
ആ മഹാൻെറ പ്രമാണങ്ങൾ ഒരു തരിമ്പും മനസ്സിലാക്കാതെ ,കാലം അദ്ധേഹത്തേയും ദൈവമാക്കി     ക്ഷേത്രങ്ങളിൽ തളച്ചിട്ടു .  
    
    

                                   അദ്ധേഹത്തിൻറ്റ് പല്ലുകൾ വിഗ്രഹങ്ങളാക്കി ആയിരക്കണക്കിനു ക്ഷേത്രങ്ങളുണ്ട്,ഈ ഭൂമിയിൽ! ഒരു മനുഷ്യൻെറ  വായിൽ മുപ്പത്തിരണ്ട് പല്ലേയുള്ളൂ  എന്ന സാമന്യബുദ്ധി നമ്മെ പരിഹസിക്കുന്നു ! 
                                 

                                   യഥാർത്ഥത്തിൽ ബുദ്ധൻ എന്താണ് പഠിപ്പിച്ചത് ? നിങ്ങൾ കാര്യകാരണമില്ലതെ യാതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത്. ഞാൻ പറയുന്നതും യുക്തിപുർവ്വം നിർദ്ധാരണം ചെയ്തു മാത്രം വിശ്വസിക്കുക അല്ലെങ്കിൽ നിരാകരിക്കുക.കാരണം രണ്ടിനും നിങ്ങൾക്ക് യുക്തി ഭദ്രമായ കാരണങ്ങളുണ്ട്~ ".

                                      അദ്ദേഹം പറഞ്ഞു "ആകാശങ്ങള്ലിലെ  നക്ഷത്രങ്ങളെ കാണുക ! ആയിരകണക്കിന്പോരാ പതിനായിരകണക്കിന് .......പക്ഷെ അത് പ്രപഞ്ചത്തിൻറെ ഒരു കോണ്‍ മാത്രമാണെന്നോർമ്മിക്കുക ! അപ്പോൾ പ്രപഞ്ചമെത്ര  വലുതാണ് ? അത് സൃഷ്ടിച്ചുവെന്ന് പറയപ്പെടുന്ന ദൈവമോ ? അത് സങ്കൽപ്പങ്ങൾക്കതീതമാണ്. ആ ദൈവത്തെക്കുറിച്ച് ഞാനെന്ത്പറയാൻ ?!!